എക്കോ ത്രൈവ്

 എക്കോ ത്രൈവ്

 ₪₪₪₪₪(((🏮)))₪₪₪₪₪




കൃഷിവകുപ്പിന്റെ അംഗീകാരമുള്ള നടീൽമിശ്രിതം


🪻🪻🪻🪻🪻🪻🪻🪻🪻

   

വളമായും നടീൽമിശ്രിതമായും ഉപയോഗിക്കാമെന്നതാണ് തൊടുപുഴ നെടിയശാലയിലെ എസ്.കെ.ഹരി വികസിപ്പിച്ച എക്കോ ത്രൈവിന്റെ മികവ്.


ഏറെ പരീക്ഷണങ്ങൾക്കൊടുവിൽ തയാറാക്കിയ ഈ നടീൽമിശ്രിതത്തിന് കൃഷിവകുപ്പിന്റെ ലൈസൻസുണ്ട്.


തീരെ ഭാരം കുറഞ്ഞതും എന്നാൽ മികച്ച കായികവളർച്ച സമ്മാനിക്കുന്നതുമാണ് എക്കോ ത്രൈവ് എന്നു ഹരി.


ചകിരിച്ചോർ കംപോസ്റ്റ്, ചാണക കംപോസ്റ്റ്, കക്കപ്പൊടി, മുട്ടത്തോടുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയാണ് ചേരുവകൾ.


നന്നായി പൊടിച്ചശേഷം അരിച്ചെടുക്കുന്നതിനാൽ പൂർണമായും പൊടിരൂപത്തിലുള്ള മിശ്രിതം.


അമ്ല-ക്ഷാര നില 6.5 ആയതിനാൽ മണ്ണുമായി കൂട്ടിക്കലർത്താതെ വേണം ഉപയോഗിക്കാൻ.


മണ്ണിലെ പിഎച്ച് മാറ്റം മിശ്രിതത്തെ ബാധിക്കും. ചട്ടികളിൽ പകുതി കരിയില നിറച്ചതിനുശേഷം ബാക്കി കാൽഭാഗം ഈ മിശ്രിതം നിറച്ചു ചെടികൾ നടുന്നതാണ് ഉചിതം.


ചെടികളുടെ വളർച്ചഘട്ടത്തിൽ ഉപരിതലത്തിലേക്ക് തെളിഞ്ഞു വരുന്ന വേരുകൾക്കു മുകളിൽ വീണ്ടും കുറച്ചു മി ശ്രിതം വിതറിക്കൊടുക്കണം. ഒരു ചുവട്ടിലേക്ക് അര കിലോ മതിയെന്ന് ഹരി പറയുന്നു.


ചെടികൾക്ക് രണ്ടാഴ്ചത്തേക്കുള്ള പോഷകം ഇതിൽനിന്നു ലഭിക്കും. ശേഷം ഈ മിശ്രിതമോ മറ്റു ജൈവവളങ്ങളോ നൽകണം.


വേരുകൾക്കും ആവശ്യമായ അളവിൽ വായു ലഭിക്കുന്നതിനാൽ മികച്ച വളർച്ച ഉറപ്പെന്നു ഹരി പറയുന്നു.


ഈർപ്പം കുറയുന്നത് അനുസരിച്ച് നനച്ചുകൊടുക്കണം. പച്ചക്കറികൾക്കും പൂച്ചെടികൾക്കും ഈ മിശ്രിതം ഉപയോഗിക്കാം.


ഐഐഎച്ച്ആറിന്റെ വെർട്ടിക്കൽ ഗാർഡൻ യൂണിറ്റായ അർക്കാ വെർട്ടിക്കൽ ഗാർഡൻ നിർമിക്കാനുള്ള അനുമതിയും ഇദ്ദേഹം നേടിക്കഴിഞ്ഞു.



ഫോൺ: 9447743596

Comments

Popular posts from this blog

🌴ചെണ്ടുമല്ലി കൃഷി🌴

🌴മുസമ്പി വീട്ടിൽ വളർത്തിയെടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ🌴